ഇടുക്കിയിൽ ആശങ്ക ഒഴിയുന്നു; ഡാം തുറക്കേണ്ടി വരില്ലെന്ന് വിലയിരുത്തല്‍

  • 36
    Shares

ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വരില്ലെന്ന് വിലയിരുത്തൽ. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2400 അടിയായതിന് ശേഷം ചെറുതോണിയുടെ ഷട്ടറുകൾ തുറന്നാൽ മതിയാകുമെന്ന് ഡാം സേഫ്റ്റി ആൻഡ് റിസർച്ച് എൻജിനീയറിംഗ് വിഭാഗം വിലയിരുത്തുന്നു.

ബുധനാഴ്ച രാവിലെ ആറ് മണിവരെ ഡാമിലെ ജലനിരപ്പ് 2395.80 അടിയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. കൂടാതെ വൃഷ്ടി പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞതും ഡാമിലേക്കുള്ള വെള്ളത്തിന്റെ അളവിൽ കുറവ് വരുത്തുന്നു. ഈ നിലയിൽ ജലനിരപ്പ് 2400 അടിയിലെത്താൻ ദിവസങ്ങളോളം വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ. മഴ അപ്പോഴേക്കും ശമനമാകുമെന്നും പ്രതീക്ഷിക്കുന്നു.

ഇങ്ങനെ വന്നാൽ ഡാം തുറക്കേണ്ടി വരില്ലെന്നാണ് കണക്കുകൂട്ടുന്നത്. പക്ഷേ അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. മൂലമറ്റം പവർഹൗസിലെ വൈദ്യുതി ഉത്പാദനം കൂട്ടിയതും ജലനിരപ്പ് ഉയരുന്നത് സാവധാനമാക്കിയിട്ടുണ്ട്.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *