നിലവിലെ സാഹചര്യത്തിൽ അണക്കെട്ട് തുറക്കേണ്ടതില്ലെന്ന് മന്ത്രി മണി; നീരൊഴുക്ക് ഗണ്യമായി കുറഞ്ഞു

Loading...
  • 13
    Shares

നിലവിലെ സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് തുറക്കേണ്ടതില്ലെന്ന് വൈദ്യുതി മന്ത്രി എംഎം മണി. വൃഷ്ടി പ്രദേശങ്ങളിൽ ഇപ്പോൾ മഴയില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തീർത്തും കുറഞ്ഞതായും മന്ത്രി വ്യക്തമാക്കി. അണക്കെട്ട് തുറക്കേണ്ടതില്ലെന്നാണ് കെ എസ് ഇ ബിയുടെയും നിലപാട്.

അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ 2396.12 അടിയാണ്. എന്നാൽ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ ജലനിരപ്പ് ഉയരുന്നതിന്റെ വേഗതയും കുറഞ്ഞിട്ടുണ്ട്. ഇതോടെയാണ് ഡാം തുറക്കേണ്ട സാഹചര്യം ഒഴിവാക്കാൻ അധികൃതർ ആലോചിക്കുന്നത്. ഇന്ന് രാവിലെ മന്ത്രി മണി ഡാം സന്ദർശിച്ചിരുന്നു.

ഇന്ന് രാവിലെ ആറ് മണിക്ക് ശേഷം 0.2 അടിയുടെ ഉയർച്ചയാണ് ജലനിരപ്പിലുണ്ടായിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മണിക്കൂറുകളിൽ ജലനിരപ്പിൽ മാറ്റം വന്നിട്ടില്ല. നീരൊഴുക്ക് തീർത്തും കുറഞ്ഞതായാണ് ഇതോടെ കണക്കാക്കുന്നത്.

അതേസമയം ഇടുക്കി, ഇടമലയാർ അണക്കെട്ടുകൾ തുറക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഭൂതത്താൻ അണക്കെട്ടിൽ സുരക്ഷ ശക്തമാക്കി. വെള്ളം ഒഴുകിയെത്തുന്നത് ഇവിടേക്കാണ്. ഭൂതത്താൻ അണക്കെട്ടിലെ 15 ഷട്ടറുകളിൽ 13 എണ്ണവും തുറന്നിട്ടുണ്ട്. എറണാകുളം ജില്ലയിൽ ആലുവ, അങ്കമാലി, പെരുമ്പാവൂർ, നോർത്ത് പറവൂർ, ഏലൂർ തുടങ്ങിയ സ്ഥലങ്ങളെ ദുരിതം ബാധിക്കാൻ സാധ്യതയുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *