ഇടുക്കി ഡാമിന്റെ ജലനിരപ്പ് ഉയരുന്നു; 11 അടി കൂടി കൂടിയാൽ ഡാം നിറയും

  • 181
    Shares

ഇടുക്കി ഡാമിന്റെ ജലനിരപ്പ് പത്ത് ദിവസത്തിനുള്ളിൽ പരമാവധി സംഭരണ ശേഷിയിലെത്തുമെന്ന് വിലയിരുത്തൽ. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ചൊവ്വാഴ്ച മാത്രം ഡാമിന്റെ ജലനിരപ്പ് രണ്ടടിയോളം ഉയർന്നു

ബുധനാഴ്ച ഡാമിലെ ജലനിരപ്പ് 2390.11 അടിയായി. 11 അടി കൂടി വെള്ളം ഉയർന്നാൽ ഡാം തുറന്നുവിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഡാം തുറക്കുന്നതിന് ഷട്ടറുകൾ പ്രവർത്തന സജ്ജമാണെന്ന് പരിശോധന നടത്തി നേരത്തെ ഉറപ്പാക്കിയിരുന്നു.

ജലനിരപ്പ് 2395ലെത്തിയാൽ ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്ത് കൺട്രോൾ റൂം തുറക്കും. കഴിഞ്ഞ വർഷം ഇതേ ദിവസം ഡാമിന്റെ ജലനിരപ്പ് 2319.22 അടിയായിരുന്നു. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണ് അണക്കെട്ടിലെ ജലനിരപ്പായി കണക്കാക്കുന്നത്. സംഭരണ ശേഷിയുടെ 83 ശതമാനം വെള്ളം ഇപ്പോഴുണ്ട്. വൈദ്യുതി ഉത്പാദനം വർധിപ്പിച്ച് ഷട്ടറുകൾ തുറക്കേണ്ടി വരുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *