ഷട്ടർ ഉയർത്തി ട്രയൽ റൺ നടത്തിയിട്ടും ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടുമുയരുന്നു

  • 49
    Shares

ഇടുക്കി അണക്കെട്ടിൽ ട്രയൽ റണ്ണിന്റെ ഭാഗമായി ഒരു ഷട്ടർ ഉയർത്തിയെങ്കിലും ജലനിരപ്പ് വീണ്ടും ഉയരുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് ചെറുതോണി അണക്കെട്ടിന്റെ മധ്യഭാഗത്തുള്ള ഷട്ടർ 50 സെന്റീമീറ്റർ ഉയർത്തിയത് സെക്കന്റിൽ അമ്പതിനായിരം ലിറ്റർ വെള്ളമാണ് ഇതുവഴി പുറത്തുവിടുന്നത്.

രണ്ടര മണിക്കൂർ കഴിഞ്ഞിട്ടും ജലനിരപ്പ് ഉയരുകയാണുണ്ടായത്. ഡാം തുറക്കുമ്പോൾ 2398.98 അടിയായിരുന്നു ജലനിരപ്പ്. ഇപ്പോൾ 2399.24 അടിയാണ് ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതാണ് ജലനിരപ്പ് ക്രമാതീതമായി ഉയരാൻ കാരണം. മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയരാനാണ് സാധ്യത



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *