ഇടുക്കി ഡാമിന്റെ ജലനിരപ്പ് 2398.66 അടിയായി; ട്രയൽ റണ്ണിനൊരുങ്ങി കെ എസ് ഇ ബി

  • 71
    Shares

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് 2398.66 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതും നീരൊഴുക്ക് ശക്തമായതുമാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരാൻ കാരണം. നിലവിലെ സാഹചര്യത്തിൽ ഉച്ചയ്ക്ക് മുമ്പായി തന്നെ ഡാമിലെ ജലനിരപ്പ് 2399 അടിയിലെത്തിയേക്കും. ഇതോടെ കെ എസ് ഇ ബി ട്രയൽ റണ്ണിന് തയ്യാറെടുക്കുകയാണ്

റെഡ് അലർട്ട് നൽകിയ ശേഷമാകും ട്രയൽ റൺ നടത്തുക. ഇന്ന് രാവിലെ ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു. ഈ വെള്ളം ആറ് മണിക്കൂറിനുള്ളിൽ ആലുവയിലെത്തുമെന്നാണ് മുന്നറിയിപ്പ്. ഇടമലയാറിലെ ജലനിരപ്പ് താഴ്ന്ന ശേഷമാകും ഇടുക്കി ഡാമിന്റെ ട്രയൽ റൺ നടത്തുക

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *