ഇടുക്കി ഡാമിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ; ഹൈ അലർട്ട് പ്രഖ്യാപിച്ചു

  • 80
    Shares

ഇടുക്കി ഡാമിലെ ജലനിരപ്പ് പരമവാധി സംഭരണ ശേഷിയിലേക്ക് എത്തുന്നു. ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. എന്നാലും കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിയാൽ എറണാകുളം ജില്ലയെ കടുത്ത പ്രതിസന്ധിയിലാക്കും എന്നാണ് വിലയിരുത്തൽ

ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലെത്തിയതോടെ ഹൈ അലർട്ട് പ്രഖ്യാപിച്ചു. 2402.30 അടിയാണ് നിലവിലെ ജലനിരപ്പ്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് അതിശക്തമായ മഴ തുടരുകയാണ്. 15 ലക്ഷം ലിറ്റർ വെള്ളമാണ് ഇപ്പോൾ പുറത്തേക്കൊഴുക്കുന്നത്.

ഇടമലയാറിന്റെ ജലനിരപ്പിൽ ആശങ്കയില്ല. പരമാവധി സംഭരണ ശേഷിക്കും താഴെയാണ് ജലനിരപ്പ്. ഇതിനാൽ പെരിയാറിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറയ്ക്കാനാണ് തീരുമാനം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *