ഇടുക്കി ജില്ലയിലെ അനധികൃത കെട്ടിട നിർമാണങ്ങൾ സാധൂകരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം

ഇടുക്കി ജില്ലയിലെ അനധികൃത കെട്ടിട നിർമാണങ്ങൾ സാധൂകരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. 1966ലെ ഭൂപതിവ് ചട്ടത്തിൽ ഭേദഗതി വരുത്താനാണ് തീരുമാനം. പുതിയ തീരുമാനമനുസരിച്ച് പട്ടയ വ്യവസ്ഥ ലംഘിച്ചുള്ള നിർമാണങ്ങളിൽ പതിനഞ്ച് സെന്റും 1500 സ്‌ക്വയർ ഫീറ്റ് കെട്ടിടമാണെങ്കിൽ ഇത് ഉടമകൾക്ക് തന്നെ നൽകാനുമാണ് തീരുമാനം

1500 സ്‌ക്വയർ ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങൾക്ക് ഇളവ് ലഭിക്കില്ല. ഇവയെ അനധികൃത നിർമാണമായി കണക്കാക്കി നടപടികൾ സ്വീകരിക്കാനും മന്ത്രിസഭാ യോഗത്തിൽ ധാരണയായി. അടുത്ത പത്ത് വർഷത്തേക്ക് ഉടമകൾക്ക് തന്നെ പാട്ടത്തിന് നൽകാനും തീരുമാനമുണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ

1964ലെ ഭൂമി പതിവ് ചട്ടപ്രകാരം ഭൂമി പതിച്ച് നൽകിയവർ ആ പാട്ട വ്യവസ്ഥ ലംഘിച്ചുകൊണ്ട് പല സ്ഥലങ്ങളിലും അനധികൃത നിർമാണം നടത്തിയിരുന്നു. ഇതുസംബന്ധിച്ച് 2010ൽ ഹൈക്കോടതി ഉത്തരവും നിലവിലുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *