പാഞ്ചാലിമേട്ടിൽ സ്ഥാപിച്ച മരക്കുരിശുകൾ നീക്കം ചെയ്തു

ഇടുക്കി പാഞ്ചാലിമേട്ടിൽ സ്ഥാപിച്ചിരുന്ന മരക്കുരിശുകൾ നീക്കം ചെയ്തു. കലക്ടറുടെ നിർദേശപ്രകാരം പള്ളി ഭാരവാഹികൾ തന്നെയാണ് കുരിശ് നീക്കം ചെയ്തത്. ദു:ഖവെള്ളിയാഴ്ച മറയാക്കിയായിരുന്നു പാഞ്ചാലിമേട്ടിൽ കൊണ്ടുവന്ന് കുരിശ് നാട്ടിയത്.

സർക്കാർ മിച്ചഭൂമിയിലാണ് കുരിശുകളും അമ്പലവും സ്ഥിതി ചെയ്യുന്നത്. എന്നാൽ 1956ലാണ് കുരിശ് സ്ഥാപിച്ചതെന്ന് കണയങ്കവയൽ സെന്റ് മേരീസ് പള്ളി വാദിക്കുന്നു. അമ്പലത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. റവന്യു ഭൂമിയാണെങ്കിലും സർക്കാർ രണ്ടിടത്തേക്കും തീർഥാടനം അനുവദിച്ചിരുന്നു

നേരത്തെ സ്ഥാപിച്ച കുരിശ് നീക്കം ചെയ്തിട്ടില്ല. കുരിശിന് സമീപം കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ട് സംഘപരിവാർ ശൂലം സ്ഥാപിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *