ചലചിത്രമേള ഏഴ് ദിവസമാക്കി ചുരുക്കും; ഏഷ്യൻ ചിത്രങ്ങൾക്ക് പ്രാധാന്യം നൽകും

  • 4
    Shares

ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി ഐഎഫ്എഫ്‌കെ ഏഴ് ദിവസമാക്കി ചുരുക്കും. ഡിസംബർ 7 മുതൽ 13 വരെയുള്ള ദിവസങ്ങളിലാണ് ചലചിത്ര മേള നടത്തുക. ഏഷ്യൻ ചിത്രങ്ങൾക്കും ജൂറികൾക്കും പ്രാധാന്യം നൽകിയായിരിക്കും മേള

മൂന്നരക്കോടി അടിസ്ഥാന ബജറ്റിൽ ചെലവുകൾ ചുരുക്കാനാണ് ധാരണ. ഇതിൽ രണ്ട് കോടി ഡെലിഗേറ്റ് പാസ് കളക്ഷൻ വഴിയും ഒന്നരക്കോടി സ്‌പോൺസർമാരിലൂടെയും കണ്ടെത്തും. ലൈഫ് ടൈം അച്ചീവ്‌മെന്റ് ഇത്തവണയുണ്ടാകില്ല.

അടുത്തയാഴ്ച മുതൽ സെലക്ഷൻ ജൂറി സിനിമകൾ കണ്ടുതുടങ്ങും. ലോകസിനിമ, കോംപറ്റീഷൻ, ഇന്ത്യൻ സിനിമ, മലയാള സിനിമ എന്നീ പാക്കേജുകൾ മാത്രമാണ് ഉണ്ടാകുക. വിദേശചലചിത്ര പ്രവർത്തകർ ഉൾപ്പെടെ അതിഥികളെ കുറക്കും.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *