പ്ലസ് വൺ വിദ്യാർഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കോഴിക്കോട്ടെ ഇമാം അറസ്റ്റിൽ

  • 102
    Shares

പ്ലസ് വൺ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കോഴിക്കോട് വെള്ളയിൽ പള്ളിയിലെ ഇമാം അറസ്റ്റിൽ. ഇമാമും മദ്രസാ അധ്യാപകനുമായ മലപ്പുറം നിലമ്പൂർ സ്വദേശി അബ്ദുൽ ബഷീറിനെയാണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

നേർച്ച കാണിക്കാമെന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ മഖാമിന് അടുത്തുള്ള ലോഡ്ജിൽ എത്തിച്ചത്. പെൺകുട്ടി മുഖം മറച്ച നിലയിലാണ് എത്തിയത്. സംശയം തോന്നിയ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

നേരത്തെയും പെൺകുട്ടിയുമായി ഇവിടെ എത്തിയിട്ടുണ്ടെന്ന് ഇമാം ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ആളുകൾ സംശയിക്കാതിരിക്കാനാണ് മഖാമിന് അടുത്തുള്ള ലോഡ്ജ് തന്നെ തെരഞ്ഞെടുത്തതെന്നും ഇയാൾ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *