25 വർഷത്തെ കാത്തിരിപ്പിന് ശേഷം ഐഎൻഎൽ ഇടതുമുന്നണിയിൽ; ലയനത്തിന് ഒരുങ്ങി പിടിഎ റഹീമിന്റെ പാർട്ടി

  • 69
    Shares

25 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യൻ നാഷണൽ ലീഗ് ഇടതുമുന്നണിയിലേക്ക് കയറുന്നത്. രൂപീകരിച്ചതിന് ശേഷമുള്ള കാൽനൂറ്റാണ്ട് കാലവും ഇടതുമുന്നണിയെ പുറത്തുനിന്ന് പിന്തുണച്ചു പോരുകയായിരുന്നു ഐഎൻഎൽ. രൂപീകരണ ഘട്ടം മുതലെ ചോദിച്ചുവരുന്നതാണ് എൽഡിഎഫിൽ എടുക്കണമെന്നത്. ഈ ആവശ്യത്തിനാണ് ഇന്ന് വിരാമമായിരിക്കുന്നത്.

കാസർകോട് ലോക്‌സഭാ മണ്ഡലത്തിലും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലും ഐഎൻഎൽ നിർണായക ശക്തിയാണ്. ഇന്നാണ് നാല് കക്ഷികളെ കൂടി ചേർത്ത് ഇടതുമുന്നണി വിപുലീകരിക്കാൻ തീരുമാനമായത്.

അതേസമയം പിടിഎ റഹീമിന്റെ പാർട്ടിയായ നാഷണൽ സെക്യുലർ കോൺഫറൻസ് ഐഎൻഎല്ലിൽ ലയിക്കുമെന്നാണ് അറിയുന്നത്. ഐഎൻഎൽ സംസ്ഥാന അധ്യക്ഷൻ എ പി അബ്ദുൽ വഹാബാണ് ഇക്കാര്യം അറിയിച്ചത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *