ഐഎസ്എൽ ഇത്തവണ ആറ് മാസത്തോളം നീണ്ടുനിൽക്കും; ഉദ്ഘാടന തീയതി പുറത്തുവിട്ടു

  • 157
    Shares

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിൽ അടിമുടി മാറ്റങ്ങൾ. അടുത്ത മാസം 29ന് അഞ്ചാം സീസൺ ആരംഭിക്കും. എഐഎഫ്എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആറ് മാസത്തോളം നീണ്ടുനിൽക്കും ഐഎസ്എൽ അഞ്ചാം സീസൺ മത്സരങ്ങൾ

സെപ്റ്റംബറിൽ തുടങ്ങി 2019 മാർച്ച് പകുതിയോടെ അവസാനിക്കുന്ന രീതിയിലാകും ഐഎസ്എൽ ഇത്തവണ നടക്കുക. സീസണിനിടയിൽ മൂന്ന് ഇടവേളകളുണ്ടാകും. ഒക്ടോബറിലും നവംബറിലും ചെറിയ ഇടവേളകൾക്ക് ശേഷം ഡിസംബർ പകുതിയോടെ ലീഗ് മത്സരങ്ങൾ നിർത്തിവെക്കും. തുടർന്ന് ഫെബ്രുവരിയിലാകും മത്സരങ്ങൾ പുനരാരംഭിക്കുക.

അഞ്ചാം സീസണിൽ പുതിയ ടീമുകൾക്ക് പ്രവേശനം നൽകേണ്ടെന്ന് സംഘാടകർ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഈസ്റ്റ് ബംഗാളിന്റെ ഐഎസ്എൽ മോഹങ്ങൾ അഞ്ചാം സീസണിൽ പൂവണിയില്ല

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *