അന്തർ സംസ്ഥാന ബസ് സമരം: സർക്കാരിന് നഷ്ടം കോടികൾ; ബസുടമകളുമായി ഇന്ന് ചർച്ച

Loading...

കൊച്ചി: അന്തർ സംസ്ഥാന ബസ് സമരത്തെ തുടർന്ന് മൂന്ന് മാസത്തേക്കൊടുക്കുന്ന മുൻകൂർ നികുതി ഉടമകൾ അടച്ചില്ല. മാസാന്ത്യ ദിവസങ്ങളായ 29, 30 തീയതികളിൽ സർക്കാർ ഖജനാവിലേക്കെത്തുന്ന 50കോടിയോളം രൂപ ഇതോടെ ലഭിക്കാതെയായി. അതിർത്തി ചെക്ക് പോസ്റ്റുകളായ വാളയാർ ,ഗോപാലപുരം ,ഗോവിന്ദാപുരം, കിളയിക്കാവിളാ ,തലപ്പാടി, മുത്തങ്ങ ,ചെങ്കോട്ട ,കാട്ടിക്കുളം തുടങ്ങിയ ചെക്ക് പോസ്റ്റുകളിലെങ്ങും അന്യസംസ്ഥാന റെജിസ്‌ട്രേഷൻ ബസുകളൊന്നും മുൻകൂർ നികുതി അടച്ചില്ല.

സമരത്തിൽ നിന്നും ഒരു വിഭാഗം പിൻമാറിയെന്ന പ്രചരണം ഉണ്ടായെങ്കിലും വാരാന്ത്യത്തിൽ പോലും ഒരു വാഹനവും സർവീസ് നടത്തിയില്ല. മുൻകൂർ നികുതി അടക്കാൻ ഒരു വാഹന ഉടമ പോലും തയ്യാറാവത്തതോടെ തന്നെ സമരം വരും ദിവസങ്ങളിലും ശക്തമാകുമെന്നുറപ്പായി. കേരളത്തിൽ റെജിസ്റ്റർ ചെയ്ത അന്തർ സംസ്ഥാന ബസുകൾ നികുതി അടക്കാതെ ഫോം ജി നൽകിയിട്ടുണ്ട്.

സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആയിരത്തോളം വാഹനങ്ങൾ നികുതി ബഹിഷ്‌കരിച്ച് കൊണ്ട് ഫോം ജി നൽകിയിട്ടുണ്ട്. അതിനിടെ സർകാർ ബസുടമകളുമായി തിങ്കളാഴ്ച്ച രാവിലെ 10.30 ന് ട്രാൻസ്‌പോർട്ട് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചർച്ച നടത്തും. ചർച്ചകൾക്കായി ബസുടമകളുടെ കേന്ദ്ര നേതാക്കൾ എത്തിയുട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *