കൊച്ചിയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം

കൊച്ചിയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണം നടത്താൻ സാധ്യതയുള്ളതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ഷോപിംഗ് മാളുകൾ, പ്രധാന കേന്ദ്രങ്ങൾ എന്നിവിടങ്ങൾ ആക്രമണത്തിനായി ഐഎസ് തെരഞ്ഞെടുത്തേക്കുമെന്നാണ് വിവരം. ഉന്നത പോലീസുദ്യോഗസ്ഥർക്ക് ഇക്കാര്യങ്ങൾ വിവരിക്കുന്ന കത്ത് ഇന്റലിജൻസ് വിഭാഗം കൈമാറിയിട്ടുണ്ട്.

ഐഎസിൽ ചേർന്നിട്ടുള്ളവരെ അവരവരുടെ രാജ്യങ്ങളിൽ എത്തിച്ച് ആക്രമണം നടത്താനുള്ള പദ്ധതിയാണ് ഭീകരർ ഇപ്പോ നടത്തുന്നതെന്നാണ് വിവരം. സിറിയ, ഇറഖ് മേഖലകളിൽ തിരിച്ചടി നേരിട്ടതോടെയാണിത്. ഐഎസുമായി ബന്ധപ്പെട്ട സൈബർ പ്രവർത്തനങ്ങളും രാജ്യത്ത് സജീവമായിട്ടുണ്ട്

ഇന്ത്യയും ശ്രീലങ്കയുമാണ് ഭീകരരുടെ പുതിയ ആക്രമണ ലക്ഷ്യങ്ങൾ. കേരളത്തിൽ നിന്ന് നൂറോളം പേർ ഭീകരവാദത്തിന് വേണ്ടി ഐഎസിലേക്ക് ചേരാൻ രാജ്യം വിട്ടിരുന്നു. കേരളത്തിലെ 30 പേർ ഇപ്പോഴും രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *