കടുത്ത പട്ടിണിയാണ്, തിരിച്ചുവരണം; ഐഎസിൽ ചേരാനായി സിറിയയിൽ പോയ മലയാളി തീവ്രവാദി

തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിൽ ചേരാനായി സിറിയയിലേക്ക് പോയ കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫിറോസ് ഖാൻ തിരികെ വരാൻ ആഗ്രഹം പ്രകടിപ്പിക്കുന്നതായി ബന്ധുക്കൾ. വീട്ടുകാരുമായി ഫോണിൽ സംസാരിച്ചാണ് ഫിറോസ് തിരിച്ചുവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. ഇന്ത്യൻ എക്‌സ്പ്രസിന്റേതാണ് വാർത്ത

സിറിയയിൽ കടുത്ത പട്ടിണിയാണ്. ഭക്ഷണമില്ലാതെ അലയുകയാണെന്നും ഫിറോസ് കഴിഞ്ഞ മാസം ഉമ്മ ഹബീബയെ വിളിച്ചു പറഞ്ഞതായാണ് വാർത്ത. സിറിയയിൽ നിന്നും ഐഎസിനെ സൈന്യം തുരുത്തിയ ശേഷമാണ് ഇന്ത്യയിൽ നിന്നടക്കം പോയ തീവ്രവാദികൾ ഗതികേടിലായത്.

കീഴടങ്ങാനാണ് ആഗ്രഹമെന്നും ഫിറോസ് പറഞ്ഞതായി ബന്ധുക്കൾ അറിയിച്ചു. ഇയാൾ നേരത്തെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഐഎസിൽ ചേർക്കാൻ ശ്രമിച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *