ഐഎസിലേക്ക് ആളെ ചേർക്കാൻ വൻ ശൃംഖല; നഷീദുലിനെ ചോദ്യം ചെയ്തപ്പോൾ ലഭിക്കുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്

  • 15
    Shares

സംസ്ഥാനത്ത് നിന്നും ഇസ്ലാമിക തീവ്രവാദ സംഘടനയായ ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്യുന്നതിനായി വൻശൃംഖല തന്നെ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. കുട്ടികളും സ്ത്രീകളുമടക്കം 21 മലയാളികൾ ഐഎസിൽ ചേർന്ന സംഭവത്തിൽ കോട്ടയം, കണ്ണൂർ, കോഴിക്കോട്, കാസർകോട് സ്വദേശികളെ എൻഐഎ നിരീക്ഷിക്കുകയാണ്. അഫ്ഗാനിസ്ഥാനിൽ നിന്നും പിടിയിലായ നഷീദുൽ ഹംസഫറിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് റിക്രൂട്ടിംഗ് തീവ്രവാദി മാഫിയയെ കുറിച്ച് എൻഐഎക്ക് വിവരം ലഭിച്ചത്.

നഷീദുലിനെ വിശദമായി ചോദ്യം ചെയ്ത ശേഷം സംശയമുള്ളവരെ കസ്്റ്റഡിയിലെടുക്കാനാണ് എൻ ഐ എയുടെ തീരുമാനം. വയനാട് സ്വദേശിയായ നഷീദുലിനെ സെപ്റ്റംബറിലാണ് ഇന്ത്യൻ അധികൃതർക്ക് അഫ്ഗാനിസ്ഥാൻ കൈമാറിയത്. നഷീദുലിനെ അടക്കം പലരെയും ഐഎസിലേക്ക് ചേർത്തതിൽ കാരണക്കാരിൽ പ്രമുഖൻ കോട്ടയത്ത് നിന്നുള്ളയാളാണ്. ബംഗളൂരുവിൽ ഒരു കോളജിന്റെ അഡ്മിനിസ്‌ട്രേറ്ററായി പ്രവർത്തിക്കുകയാണ് ഇയാൾ.

സക്കീർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ നടത്തുന്ന തീവ്ര മതപ്രസംഗ പരമ്പരകളിൽ പങ്കെടുത്തതോടെയാണ് തീവ്രവാദത്തിലേക്ക് ഇവർ തിരിഞ്ഞത്. പാലക്കാട് സ്വദേശി ബെസ്റ്റിൻ വിൻസെന്റ് അടക്കം മതം മാറി യഹ്യ ആയത് ഐആർഎഫിന്റെ പരിപാടികൾ കേട്ടതോടെയാണ്. യഹ്യയും ഭാര്യ മറിയവും അഫ്ഗാനിൽ കൊല്ലപ്പെട്ടതായാണ് വിവരംNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *