ഐഎസ് ബന്ധം: പാലക്കാട് സ്വദേശി റിയാസ് അബൂബക്കർ അറസ്റ്റിൽ

ഐ എസ് ബന്ധമുള്ള പാലക്കാട് സ്വദേശിയെ എൻ ഐ എ അറസ്റ്റ് ചെയ്തു. റിയാസ് അബൂബക്കറാണ് അറസ്റ്റിലായത്. കേരളത്തിൽ ചാവേറാക്രമണത്തിന് റിയാസ് പദ്ധതി തയ്യാറാക്കിയിരുന്നതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ശ്രീലങ്കയെ സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തിലാണ് തീവ്രവാദി റിയാസിനെ എൻ ഐ എ അറസ്റ്റ് ചെയത്. ലങ്കൻ സ്‌ഫോടനങ്ങളുടെ സൂത്രധാരൻ സഹ്രാൻ ഹാഷിമുമായി അടുത്ത ബന്ധം പുലർത്തിയ ആളാണ് റിയാസ്. അതേസമയം ലങ്കൻ സ്‌ഫോടനത്തിൽ ഇയാൾക്ക് നേരിട്ട് പങ്കില്ല

കേരളത്തിൽ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും മതഭ്രാന്ത് മൂത്ത് ഐ എസിലേക്ക് ആളെ കയറ്റിവിട്ടതിൽ റിയാസിന് പങ്കുണ്ടെന്ന് എൻ ഐ എ പറയുന്നു. റിയാസിനൊപ്പം കസ്റ്റഡിയിലെടുത്ത കാസർകോട് സ്വദേശികളെ ചോദ്യം ചെയ്തുവരികയാണ്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *