നമ്പി നാരായണന് നഷ്ടപരിഹാരം നൽകേണ്ടത് കോൺഗ്രസ് നേതാക്കളെന്ന് ഇ പി
ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരയണന് അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി മന്ത്രി ഇ പി ജയരാജൻ. നമ്പി നാരായണന് നഷ്ടപരിഹാരം നൽകേണ്ടത് കോൺഗ്രസ് നേതാക്കളും കെപിസിസിയുമാണ്. സുപ്രീം കോടതി വിധി മാനിച്ച് ആവശ്യമായ തീരുമാനം സർക്കാർ കൈക്കൊള്ളുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു
കേസിലെ ഗൂഢാലോചന അന്വേഷിക്കാനുള്ള കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി മന്ത്രി വ്യക്തമാക്കി. കരുണാകരനെ പുറത്താക്കാനായി കോൺഗ്രസ് നേതാക്കൾ ഉണ്ടാക്കിയ ഗൂഢാലോചനയാണ് ചാരക്കേസെന്ന് തെളിഞ്ഞിരിക്കുകയാണെന്നും ഇ പി ജയരാജൻ പറഞ്ഞു.