ചാരക്കേസ്: നമ്പി നാരായണന്റെ ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്

Loading...

ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണൻ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്. അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് അടക്കമുള്ളവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് ഹർജി. നമ്പി നാരായണന് നൽകേണ്ട നഷ്ടപരിഹാര തുക അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്ന് സുപ്രീം കോടതി വാദം കേൾക്കുന്നതിനിടെ പറഞ്ഞിരുന്നു

ഐഎസ്ആർഒ ഉദ്യോഗസ്ഥനായ നമ്പി നാരായണൻ മാലി സ്വദേശി മറിയം റഷീദ വഴി ബഹിരാകാശ വിവരങ്ങൾ ചോർത്തിയെന്നായിരുന്നു കേസ്. എന്നാൽ 2012ൽ തെളിവുകളുടെ അഭാവത്തിൽ നമ്പി നാരായണനെ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. കൂടാതെ പത്ത് ലക്ഷം രൂപ അദ്ദേഹത്തിന് നഷ്ടപരിഹാരവും വിധിച്ചു.

കസ്റ്റഡിയിലിരിക്കെ നമ്പി നാരായണന് മാനസികവും ശാരീരികവുമായ പീഡനം ഏൽക്കേണ്ടി വന്നതായി സിബിഐ കോടതിയെ അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *