ചാരക്കേസിൽ നമ്പി നാരായണന് നീതി; 50 ലക്ഷം നഷ്ടപരിഹാരം, അന്വേഷണത്തിന് പ്രത്യേക സമിതി

  • 10
    Shares

ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് സുപ്രീം കോടതിയുടെ വിധി. ബഹിരാകാശ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ അനാവശ്യമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതാണെന്ന് കണ്ടെത്തിയ കോടതി ഇതിലെ ഗൂഢാലോചന അന്വേഷിക്കാൻ മുൻ ജഡ്ജി ഡികെ ജയിൻ അധ്യക്ഷനായ സമിതിയെയും നിയോഗിച്ചു

കേസിൽ മൂന്ന് വർഷത്തിന് ശേഷമാണ് വിധി വരുന്നത്. നഷ്ടപരിഹാരതുക ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നാണ് കോടതി ഉത്തരവ്. ചാരക്കേസ് അന്വേഷിച്ച മുൻ ഡിജിപി സിബി മാത്യൂസ്, മുൻ എസ് പിമാരായ കെ കെ ജോഷ്വാ, എസ് വിജയൻ എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നമ്പി നാരായണൻ സുപ്രീം കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് വിധി പറഞ്ഞത്. വിധിയിൽ സന്തോഷമുണ്ടെന്ന് നമ്പി നാരായണൻ പ്രതികരിച്ചു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *