ഐഎസ്ആർഒ ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

  • 10
    Shares

ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞനായ നമ്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി. ഉന്നതപദവിയിലിരുന്ന ശാസ്ത്രജ്ഞനെ വെറും സംശയത്തിന്റെ പേരിലാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും അത്തരം നടപടിയുടെ സാഹചര്യത്തിൽ മതിയായ നഷ്ടപരിഹാരം നൽകണമെന്നും ചീഫ് ജസ്റ്റിസ് ദീപ് മിശ്ര അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി

എത്ര തുക, എങ്ങനെ നൽകണമെന്നൊക്കെയുള്ള കാര്യങ്ങൾ സർക്കാരിന് തീരുമാനിക്കാം. നഷ്ടപരിഹാരം നൽകേണ്ടത് ഉദ്യോഗസ്ഥരല്ലേയെന്നും സുപ്രീം കോടതി ചോദിച്ചു. കേസിൽ പുനരന്വേഷണം ആവശ്യമാണെന്ന് സിബിഐ വാദിച്ചു. പുനരന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാകാമെന്ന് ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

1994 നവംബർ 30ന് ആണ് നമ്പി നാരായണനെ സിബി മാത്യൂസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്. പിന്നീട് അന്വേഷണം ഏറ്റെടുത്ത സിബിഐ ചാരക്കേസ് വ്യാജമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശയും ചെയ്തിരുന്നു. കേസ് അന്വേഷണം അവസാനിപ്പിക്കുക മാത്രമാണ് സർക്കാർ ചെയ്തത്. ഇതേ തുടർന്നാണ് നമ്പി നാരായണൻ നഷ്ടപരിഹാരം ആവശ്യപ്പെടട്് കോടതിയെ സമീപിച്ചത്.

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *