ജേക്കബ് തോമസ് തെരഞ്ഞെടുപ്പിൽ മത്സരിക്കും; ചാലക്കുടിയിൽ ട്വന്റി 20 സ്ഥാനാർഥിയാകും

  • 23
    Shares
മുൻ ഡിജിപി ജേക്കബ് തോമസ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ മത്സരിക്കും. ട്വന്റി 20 മുന്നണിയുടെ സ്ഥാനാർഥിയായിട്ടാകും ജേക്കബ് തോമസ് മത്സരിക്കുക. ഇതിന് മുമ്പായി ഐപിഎസിൽ നിന്ന് അദ്ദേഹം രാജിവെക്കും.

കിഴക്കമ്പലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് ട്വന്റി20. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നതും ഇവരാണ്. ചാലക്കുടിയിൽ മത്സരിക്കാൻ ട്വന്റി 20 നേരത്തെ തീരുമാനിച്ചിരുന്നു. കിറ്റക്‌സ് എംഡിയും ട്വന്റി 20 മേധാവിയുമായ സാബു എം ജേക്കബ് മത്സരിക്കുമെന്നായിരുന്നു ആദ്യം വന്ന വാർത്തകൾ

തെരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ 80 ശതമാനം വോട്ടുകളും നേടാനാകുമെന്നാണ് ട്വന്റി 2 പ്രതീക്ഷിക്കുന്നത്. കൂടാതെ മണ്ഡലത്തിലെ നല്ലൊരു വിഭാഗം നിക്ഷപക്ഷ വോട്ടുകളും ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *