എഎൻ രാധാകൃഷ്ണന്റെ പോലീസിലെ പതിപ്പാണ് ജേക്കബ് തോമസെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

  • 8
    Shares

ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞയെ പരിഹസിച്ച ഡിജിപി ജേക്കബ് തോമസിനെ വിമർശിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ജേക്കബ് തോമസിന്റെ പരിഹാസത്തെ കാര്യമായി എടുക്കേണ്ട. ബിജെപി നേതാവ് എ എൻ രാധാകൃഷ്ണന്റെ പോലീസിലെ പതിപ്പാണ് ജേക്കബ് തോമസെന്നും മന്ത്രി പരിഹസിച്ചു

ശബരിമല ദർശനത്തിന് എത്തിയപ്പോഴാണ് ജേക്കബ് തോമസ് നിരോധനാജ്ഞയെ പരിഹസിച്ചത്. ശബരിമലക്ക് പകരം കുണ്ടന്നൂർ ജംഗ്ഷനിലാണ് ആദ്യം നിരോധനാജ്ഞ ഏർപ്പടുത്തേണ്ടത്. നാല് പേരിൽ കൂടുതൽ ആളുകളുള്ള വീടുകളിലും നിരോധനാജ്ഞ ഏർപ്പെടുത്തണമെന്നും ജേക്കബ് തോമസ് പരിഹസിച്ചിരുന്നു. സുപ്രീം കോടതി വിധികളെല്ലാം നടപ്പാക്കിയിട്ടുണ്ടോ, ഞാൻ വിശ്വാസികൾക്കൊപ്പമാണെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *