സർവീസിൽ തിരിച്ചെടുക്കാനുള്ള ഉത്തരവിൽ തീരുമാനമുണ്ടാകണം: ജേക്കബ് തോമസ് സർക്കാരിന് കത്ത് നൽകി

സർവീസിൽ തിരിച്ചെടുക്കാനുള്ള സെൻട്രൽ ട്രൈബ്യൂണൽ ഉത്തരവിൽ തീരുമാനമെടുക്കണമെന്ന് കാണിച്ച് ഡിജിപി ജേക്കബ് തോമസ് സംസ്ഥാന സർക്കാരിന് കത്ത് നൽകി. ഉത്തരവ് സഹിതമാണ് ചീഫ് സെക്രട്ടറിക്കും പൊതുഭരണവകുപ്പിനും കത്ത് നൽകിയത്.

ഇന്നലെയാണ് ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കാൻ ട്രൈബ്യൂണൽ ഉത്തരവിട്ടത്. പോലീസിൽ ഒഴിവില്ലെങ്കിൽ തതുല്യമായ തസ്തികയിൽ നിയമിക്കണമെന്നുമായിരുന്നു നിർദേശം.

ജേക്കബ് തോമസിനെ തിരിച്ചെടുക്കുന്ന വിഷയത്തിൽ എന്തുനിലപാട് സ്വീകരിക്കണമെന്നതിൽ സംസ്ഥാന സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സർക്കാർ സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *