ജേക്കബ് തോമസ് പിൻമാറി; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല

Loading...
  • 12
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുൻ ഡിജിപി ജേക്കബ് തോമസ് ചാലക്കുടി മണ്ഡലത്തിൽ നിന്ന് മത്സരിക്കില്ല. രാജി സർക്കാർ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് മത്സരത്തിൽ നിന്ന് പിൻമാറുന്നത്. കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി 20 കൂട്ടായ്മയുടെ സ്ഥാനാർഥിയായി ചാലക്കുടി മണ്ഡലത്തിൽ നിന്ന് മത്സരിക്കാനായിരുന്നു ജേക്കബ് തോമസ് തീരുമാനിച്ചിരുന്നത്.

ജേക്കബ് തോമസിന് പകരം മറ്റാരെയും സ്ഥാനാർഥിയാക്കില്ലെന്ന് ട്വന്റി 20 അറിയിച്ചു. ചാലക്കുടിയിൽ മത്സരിക്കാൻ ജേക്കബ് തോമസ് സർവീസിൽ നിന്ന് സ്വയം വിരമിക്കാനുള്ള അപേക്ഷ നൽകിയിരുന്നു. സ്വയംവിരമിക്കലിന്റെ നടപടിക്രമങ്ങൾ പൂർത്തികരിക്കേണ്ടത് കേന്ദ്രതലത്തിലാണ്. എന്നാൽ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിയായ ഏപ്രിൽ 4ന് മുമ്പ് വിരമിക്കൽ നടപടികൾ പൂർത്തിയാകാൻ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് പിൻമാറുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *