ജയ് ശ്രീറാം വിളിക്കാൻ പറ്റാത്ത കാലം, പൂർവാധികം ശക്തിയോടെ ശ്രീരാമന് ജയ് വിളിക്കണമെന്ന് ജേക്കബ് തോമസ്
ജയ് ശ്രീറാം വിളിക്കാൻ പറ്റാത്ത കാലഘട്ടത്തിലാണ് ഇപ്പോൾ ജീവിക്കുന്നതെന്ന് ഡിജിപി റാങ്കിൽ പ്രവർത്തിച്ച ജേക്കബ് തോമസ്. തൃശ്ശൂരിൽ നടന്ന രാമായണ ഫെസ്റ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആർ എസ് എസ് സഹയാത്രികനാണെന്ന് സ്വയം വെളിപ്പെടുത്തിയ ജേക്കബ് തോമസ്
വാത്മീകി ജീവിച്ചിരുന്നുവെങ്കിൽ മറ്റൊരു രാമായണം കൂടി രചിക്കുമായിരുന്നു. നമ്മളെല്ലാം കാട്ടളാൻമാരായി മാറിയോ. പൂർവാധികം ശക്തിയോടെ ശ്രീരാമന് ജയ് വിളിക്കേണ്ട കാലം അതിക്രമിച്ചുവെന്നും ജേക്കബ് തോമസ് പറയുന്നു.