സസ്‌പെൻഷന് പിന്നിൽ മുഖ്യമന്ത്രിയല്ല, അന്നത്തെ ചീഫ് സെക്രട്ടറിയെന്ന് ജേക്കബ് തോമസ്

തന്റെ സസ്‌പെൻഷന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനല്ല, അന്നത്തെ ചീഫ് സെക്രട്ടറിയാണെന്ന് ഡിജിപി ജേക്കബ് തോമസ്. മുഖ്യമന്ത്രിക്ക് തന്നോട് വിദ്വേഷമുണ്ടായിരുന്നില്ല, തന്നെ ദ്രോഹിച്ചിട്ടുമില്ല. എന്നാൽ അന്നത്തെ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ജേക്കബ് തോമസ് പറഞ്ഞു

അഴിമതിക്കെതിരായ എല്ലാ നടപടികളും മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് ചെയ്തത്. കൂട്ടിലടച്ച തത്തയെന്ന് തന്നെ പലരും വിളിച്ചുവെന്നും വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ജേക്കബ് തോമസ് പറഞ്ഞു.

മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെ ലക്ഷ്യം വെച്ചാണ് ജേക്കബ് തോമസിന്റെ വാക്കുകൾ. വിരമിക്കാൻ തന്നെയാണ് ആഗ്രഹം. അപേക്ഷയിൽ കേന്ദ്രസർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. തോറ്റ എംപിമാർക്ക് വരെ ശമ്പളമുള്ള സാഹചര്യത്തിൽ രാഷ്ട്രീയത്തിലേക്ക് തിരിയുന്നതിൽ എന്താണ് തെറ്റെന്നും ജേക്കബ് തോമസ് ചോദിച്ചു.

ബിജെപി മോശം രാഷ്ട്രീയ പാർട്ടിയാണെന്ന് കരുതുന്നില്ല. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *