ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ശുപാർശ; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്
സസ്പെൻഷനിൽ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെ സർവീസിൽ തിരിച്ചെടുക്കാൻ ആഭ്യന്തര വകുപ്പ് ശുപാർശ നൽകി. അഡീ. ചീഫ് സെക്രട്ടറി ഫയൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയനുസരിച്ചാണ് നടപടി
ശുപാർശയിൽ അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ജേക്കബ് തോമസിനെ അടിയന്തരമായി സർവീസിൽ തിരിച്ചെടുക്കണമെന്നായിരുന്നു ട്രൈബ്യൂണൽ വിധി. രണ്ട് വർഷമായി ജേക്കബ് തോമസ് സസ്പെൻഷനിലാണ്.