14.96 കോടിയുടെ ക്രമക്കേട്; ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

  • 10
    Shares

ഡിജിപി ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. പോർട്ട് ഡയറക്ടറായിരുന്ന കാലത്ത് ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയെ തുടർന്നാണ് നടപടി. ഡയറക്ടർ ജനറൾ ഓഫ് പ്രോസിക്യൂഷൻ സർക്കാരിന് നൽകിയ നിയമോപദേശത്തെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ജേക്കബ് തോമസ് ഡയറക്ടറായിരുന്ന കാലത്താണ് കട്ടർ സക്ഷൻ ഡ്രഡ്ജർ വാങ്ങിയത്. കരാറിൽ 14.96 കോടിയുടെ ക്രമക്കേട് ഉണ്ടായിരുന്നതായി ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയിരുന്നു. ഇതിൽ വിജിലൻസ് അന്വേഷണം നടന്നപ്പോൾ ക്രമക്കേടില്ലെന്നായിരുന്നു കണ്ടെത്തൽ. അന്ന് വിജിലൻസ് ഡയറക്ടറുടെ പോസ്റ്റിലായിരുന്നു ജേക്കബ് തോമസ്.

നേരത്തെ ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ 50 ഏക്കർ ഭൂമി കണ്ടുകെട്ടിയിരുന്നു. ബിനാമി ഇടപാടിലൂടെ ഭൂമി സ്വന്തമാക്കിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *