വ്യാജ ചികിത്സകൻ ജേക്കബ് വടക്കാഞ്ചേരിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

  • 14
    Shares

വ്യാജ ചികിത്സകൻ ജേക്കബ് വടക്കാഞ്ചേരിയെ അറസ്റ്റ് ചെയ്തു. എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ പ്രചാരണം നടത്തിയതിനെ തുടർന്നാണ് അറസ്റ്റ്. വ്യാജചികിത്സകനെതിരെ നടപടിയെടുക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ഡിജിപിക്ക് നിർദേശം നൽകിയിരുന്നു.

ഡിജിപിയുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ചമ്പക്കരയിലെ ഇയാളുടെ ഓഫീസിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

എലിപ്പനി പ്രതിരോധിക്കുന്നതിനായി ആരോഗ്യവകുപ്പ് നൽകുന്ന മരുന്ന് അപകടകരമാണെന്ന് ഇയാൾ സോഷ്യൽ മീഡിയ വഴി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. നേരത്തെ നിപ്പ വൈറസ് പടർന്നുപിടിച്ച സമയത്തും ഇയാൾ വ്യാജ പ്രചാരണവുമായി രംഗത്തുവന്നിരുന്നു.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *