യാക്കോബായ മെത്രാപ്പോലീത്ത ഉപവാസം അവസാനിപ്പിച്ചു; പഴന്തോട്ടം പള്ളി തർക്ക പരിഹാരത്തിന് ധാരണ
കോലഞ്ചേരി പഴന്തോളം പള്ളിക്ക് മുമ്പ് യാക്കോബായ മെത്രാപ്പൊലീത്ത തോമസ് പ്രഥമൻ കാത്തോലിക്ക ബാവ നടത്തി വന്ന പ്രാർഥന ഉപവാസം അവസാനിപ്പിച്ചു. ഓർത്തഡോക്സ് വിഭാഗത്തിന് പുതിയ പള്ളിയിലും യാക്കോബായ വിഭാഗത്തിന് പഴയ പള്ളിയിലും ആരാധന നടത്താൻ ധാരണയായി
കുന്നത്തുനാട് ആർഡിഒയുടെ അധ്യക്ഷതയിൽ ചേർന്ന ചർച്ചയിലാണ് തീരുമാനമായത്. കുർബാനക്ക് ശേഷം മെത്രാപ്പൊലിത്ത തിരികെ പോയി. യാക്കോബായ വിശ്വാസികൾ അതേസമയം ഇപ്പോഴും പഴയ ചാപ്പലിൽ തുടരുകയാണ്. പ്രദേശത്ത് കനത്ത പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്