ഭീഷണിയുടെ സ്വരം ഇനി അമ്മയിൽ വിലപ്പോവില്ല; ഗുണ്ടായിസം ഇനി വേണ്ട: തുറന്നടിച്ച് ജഗദീഷ്

  • 138
    Shares

ദിലീപിനെ ന്യായീകരിച്ചും ഡബ്ല്യു സി സി അംഗങ്ങളെ വിമർശിച്ചും വാർത്താ സമ്മേളനം നടത്തിയ സിദ്ധിഖിനെതിരെ അതിരൂക്ഷ വിമർശനവുമായി താരസംഘടന എഎംഎംഎയുടെ വക്താവ് ജഗദീഷ് രംഗത്ത്. മോഹൻലാലിന്റെ നിലപാടാണ് താൻ വ്യക്തമാക്കുന്നതെന്നും അതിനപ്പുറം ആരും ഒന്നും പറയേണ്ടതില്ലെന്നും ജഗദീഷ് പറഞ്ഞു

ഭീഷണിയുടെ സ്വരം അമ്മയിൽ ഇനി വിലപ്പോകില്ല. അച്ചടക്കം തീർച്ചയായും വേണം. വ്യക്തികളെ ഭീഷണിപ്പെടുത്തുക, കരിയർ ഇല്ലാതാക്കുമെന്ന് പറയുക, രേഖപ്പെടുത്തുന്ന അഭിപ്രായത്തിന്റെ പേരിൽ ഒറ്റപ്പെടുത്തുമെന്ന് പറയുക അത്തരത്തിലുള്ള ഗുണ്ടായിസം അമ്മയിൽ വെച്ചു പൊറുപ്പിക്കില്ല.

പ്രസിഡന്റിന്റെ മെച്വറായ സമീപനത്തിന് ഒപ്പം അമ്മയിലെ എല്ലാവരുമുണ്ട്. അതിൽ കവിഞ്ഞ് ആരെങ്കിലും ഗുണ്ടായിസം കാണിച്ച് ഭീഷണിപ്പെടുത്തി എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ വരുതിയിൽ നിർത്താമെന്ന് കരുതിയിട്ടുണ്ടെങ്കിൽ ഇനി നടക്കില്ല. എല്ലാവരുടെയും ചരിത്രം എന്റെ കയ്യിലുണ്ട്. പത്രസമ്മേളനം വിളിച്ച് ഒരുപാട് കാര്യങ്ങൾ എനിക്ക് പറയാൻ സാധിക്കും.

വരത്തൻ സിനിമയിൽ ഫഹദ് കൈകാര്യം ചെയ്ത കഥാപാത്രമാണ് ഞാൻ. പരമാവധി സഹിക്കും. അവസാനം ഒരു പൊട്ടിത്തെറിയുണ്ടാകുമെന്നും മാതൃഭൂമി ചാനൽ പുറത്തുവിട്ട വാട്‌സാപ്പ് സന്ദേശത്തിൽ ജഗദീഷ് പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *