കാശു മുടക്കിക്കോളു; വിയ്യൂർ ജയിലിൽ ടൂറിസ്റ്റായി ഒരു ദിവസം കൂടാം

  • 14
    Shares

ജയിൽ ടൂറിസ്റ്റ് പദ്ധതി കേരളത്തിലും ആരംഭിക്കുന്നു. കുറ്റമൊന്നും ചെയ്യാതെ തന്നെ ജയിൽ യൂനിഫോമിൽ തടവറയിൽ കഴിയാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കുന്നത്. ഇതുസംബന്ധിച്ച പദ്ധതി ജയിൽ വകുപ്പ് സർക്കാരിന് കൈമാറിയിട്ടുണ്ട്.

ജയിൽ ടൂറിസമെന്ന രീതിയിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജയിൽ മേധാവി ആർ ശ്രീലേഖ പറഞ്ഞു. വിയ്യൂർ സെൻട്രൽ ജയിൽ വളപ്പിൽ ക്രമീകരിക്കുന്ന ജയിൽ മ്യൂസിയത്തിന്റെ ഭാഗമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുക.

പുരുഷൻമാർക്കും സ്ത്രീകൾക്കും പദ്ധതി വഴി ജയിൽ വേഷത്തിൽ താമസിക്കുന്നതിന് സൗകര്യം ഒരുക്കും. ഓൺലൈൻ മുഖേനയാണ് ബുക്കിംഗ് സൗകര്യം. നേര്‌തെ ഫീസ് അടച്ച് ബുക്ക് ചെയ്തവർക്ക് മാത്രമാകും പ്രവേശനം.

അതേസമയം ജയിലിലെ തടവുകാരുമായി ഇടപഴകുന്നതിന് ജയിൽ ടൂറിസ്റ്റുകൾക്ക് അവസരം നൽകില്ല. ജയിൽ ടൂറിസത്തിനും മ്യൂസിയത്തിനുമായി സർക്കാർ ആറ് കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാനയിലാണ് ജയിൽ ടൂറിസം പദ്ധതി ആദ്യം കൊണ്ടുവന്നത്. 500 രൂപയാണ് ജയിൽ ടൂറിസ്റ്റിൽ നിന്ന് അവിടെ ഈടാക്കുന്നത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *