കൊല്ലത്ത് ആളുമാറി വിദ്യാർഥിയെ മർദിച്ചു കൊന്നു; ജയിൽ വാർഡൻ അറസ്റ്റിൽ

  • 211
    Shares

കൊല്ലത്ത് വിദ്യാർഥിയെ ആളുമാറി സദാചാര ഗുണ്ടകൾ മർദിച്ച് കൊന്ന സംഭവത്തിലെ മുഖ്യപ്രതിയായ ജയിൽ വാർഡൻ അറസ്റ്റിലായി. കൊല്ലം ജില്ലാ ജയിൽ വാർഡൻ വിനീതാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഫെബ്രുവരി 16നാണ് പ്ലസ് ടു വിദ്യാർഥിയായ അരിനെല്ലൂർ സ്വദേശി രഞ്ജിത്തിനെ വിനീതും സംഘവും മർദിച്ചത്. ഗുരുതരമായി പരുക്കേറ്റ രഞ്ജിത്ത് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. പെൺകുട്ടിയെ ശല്യം ചെയ്തുവെന്നാരോപിച്ചായിരുന്നു മർദനം. ഇവർ പറയുന്ന പെൺകുട്ടിയെ തനിക്ക് അറിയില്ലെന്ന് രഞ്ജിത്ത് കാലുപിടിച്ച് പറഞ്ഞിട്ടും മർദനം തുടരുകയായിരുന്നു

വീട്ടിൽ നിന്നും വിളിച്ചിറക്കിയാണ് വിനീതും സംഘവും കുട്ടിയെ മർദിച്ചത്. തലയ്ക്കും ഇടുപ്പിനുമാണ് വിദ്യാർഥിക്ക് പരുക്കേറ്റത്. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *