ഫ്രാങ്കോയെ ജലന്ധർ രൂപതയുടെ ചുമതലകളിൽ നിന്ന് വത്തിക്കാൻ നീക്കി

  • 4
    Shares

ജലന്ധർ രൂപതയുടെ ചുമതലയിൽ നിന്ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ താത്കാലികമായി നീക്കി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നടപടി നേരിടുന്നതിന്റെ ഭാഗമായാണ് നടപടി. മുംബൈ അതിരൂപതാ മുൻ സഹായ മെത്രാൻ ആഗ്നെലോ റൂഫിനോ ഗ്രേഷ്യസിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്.

തന്നെ ബിഷപിന്റെ ചുമതലയിൽ നിന്ന് നീക്കണമെന്ന് കാണിച്ച് ഫ്രാങ്കോ വത്തിക്കാന് കത്തയച്ചിരുന്നു. അതേസമയം വത്തിക്കാന്റെ നടപടിയിൽ സമരം നടത്തുന്ന കന്യാസ്ത്രീകൾ സന്തോഷം പ്രകടിപ്പിച്ചു. സഭ ഒപ്പം നിൽക്കുന്നതിൽ സന്തോഷമുണ്ടെന്ന് സിസ്റ്റർ അനുപമ പ്രതികരിച്ചു.

ചോദ്യം ചെയ്യൽ തുടരുകയാണ്. ഇന്ന് വൈകുന്നേരത്തോടെ ചോദ്യം ചെയ്യൽ പൂർത്തിയാകും. അറസ്റ്റ് സംബന്ധിച്ച തീരുമാനം ചോദ്യം ചെയ്യലിന് ശേഷം തീരുമാനിക്കുമെന്നാണ് ഡിജിപി ഇന്ന് അറിയിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *