വില പേശി രൂപത; ബിഷപ്പിനെതിരായ പീഡന പരാതി മുക്കാൻ 10 ഏക്കർ സ്ഥലവും മഠവും വാഗ്ദാനം

  • 13
    Shares

ബലാത്സംഗ കേസിൽ നിന്ന് ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ രക്ഷിക്കാൻ വിലപേശലുമായി സഭ രംഗത്ത്. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്ക് പത്ത് ഏക്കർ സ്ഥലവും പുതിയ മഠവും പണിത് നൽകാമെന്നാണ് വാഗ്ദാനം. ഒത്തുത്തിർപ്പിനെത്തിയ വൈദികന്റെ ടെലഫോൺ സംഭാഷണം പുറത്തായി

ബിഷപ്പിന് വേണ്ടി ഒത്തുത്തീർപ്പ് വില പേശലുമായി മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ ഫാദർ ജയിംസ് എർത്തലയാണ് രംഗത്തെത്തിയത്. പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ ഒപ്പമുള്ള സിസ്റ്റർ അനുപമയുമായാണ് സംഭാഷണം

11 മിനിറ്റ് നീണ്ടുനിൽക്കുന്ന ഫോൺ സംഭാഷണമാണ് പുറത്തായത്. പ്രലോഭനവും സമ്മർദവും ഭീഷണിയും ഈ പതിനൊന്ന് മിനിറ്റിനുള്ളിൽ വൈദികൻ നടത്തുന്നുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *