ജലന്ധർ ബിഷപ്പിന്റെ നീക്കങ്ങൾ പാളി: കന്യാസ്ത്രീക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ല

  • 8
    Shares

തനിക്കെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീക്കെതിരെ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ നടത്തിയ നീക്കങ്ങൾ പൊളിഞ്ഞു. പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ ബന്ധു ഉന്നയിച്ച ആക്ഷേപത്തിൽ കഴമ്പില്ലെന്ന് പോലീസ് വ്യക്തമാക്കി

കന്യാസ്ത്രീക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ പരാതി നൽകിയിട്ടുണ്ടെന്നുമായിരുന്നു ഫ്രാങ്കോ ആരോപിച്ചത്. എന്നാൽ കന്യാസ്ത്രീയുടെ ഈ ബന്ധു പരാതി നൽകിയത് വ്യക്തിപരമായ ചില പ്രശ്‌നങ്ങളെ തുടർന്നാണെന്ന് പോലീസ് അറിയിച്ചു. ബന്ധുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു

ബന്ധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി എടുത്തതാണ് കന്യാസ്ത്രീ തനിക്കെതിരെ പീഡന പരാതി ഉന്നയിച്ചതെന്നായിരുന്നു ഫ്രാങ്കോ പറഞ്ഞിരുന്നത്. രൂപതയും ചില വിശ്വാസികളും ഇത് പ്രചരിപ്പിക്കുകയും ചെയ്തു. എന്നാൽ ജലന്ധർ ബിഷപ്പായ ഫ്രാങ്കോയുടെ കള്ളത്തരങ്ങൾ പൊളിയുകയാണുണ്ടായത്

കന്യാസ്ത്രീയെ മോശക്കാരിയാക്കി ചിത്രീകരിക്കാനായാണ് താൻ വ്യാജപരാതി നൽകിയതെന്ന് ബന്ധു പോലീസിന് മൊഴി നൽകി. ഇതോടെ ഫ്രാങ്കോ പ്രതിരോധത്തിലായി.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *