ബലാത്സംഗ പരാതി: ജലന്ധർ ബിഷപിനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം പഞ്ചാബിലേക്ക്

Loading...
  • 9
    Shares

കന്യാസ്ത്രീ നൽകിയ ബലാത്സംഗ പരാതിയിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം പഞ്ചാബിലേക്ക്. ബിഷപ്പിനെ ചോദ്യം ചെയ്യാൻ ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചു.

ബുധനാഴ്ചയാണ് അന്വേഷണസംഘം ജലന്ധറിലേക്ക് പോകുന്നത്. ഇതുസംബന്ധിച്ച സന്ദേശം രേഖാമൂലം പഞ്ചാബ് പോലീസിനെ അിയിച്ചു. ഫ്രാങ്കോ മുളയ്ക്കലിനെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്യുമെന്ന് കോട്ടയം എസ് പി ഹരിശങ്കർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിഷപ് കുറവിലങ്ങാട് മഠത്തിലെത്താൻ ഉപയോഗിച്ച ബിഎംഡബ്ല്യു കാർ ഹാജരാക്കാൻ അന്വേഷണ സംഘം നിർദേശിച്ചിട്ടുണ്ട്.

പരാതി നൽകിയ കന്യാസ്ത്രീയെ സ്വാധീനിക്കാൻ സഭ ശ്രമിച്ചതിന്റെ ഫോൺ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കേസിൽ നിന്ന് പിൻമാറിയാൽ പത്ത് ഏക്കർ സ്ഥലവും ഒരു മഠവും നൽകാമെന്നായിരുന്നു വാഗ്ദാനം. ഫാദർ ജയിംസ് എർത്തയിലാണ് സ്വാധീനിക്കാൻ ശ്രമിച്ചത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *