വീണ്ടും പീഡന വിവാദം: ജലന്ധർ ബിഷപ് ബലാത്സംഗം ചെയ്തതായി കന്യാസ്ത്രീയുടെ പരാതി

  • 8
    Shares

കത്തോലിക്ക സഭയിൽ വീണ്ടും പീഡന വിവാദം. ജലന്ധർ ബിഷപ്പിനെതിരെ പരാതിയുമായി കന്യാസ്ത്രീ രംഗത്തുവന്നു. കുറവിലങ്ങാട് വെച്ച് രണ്ട് വർഷത്തിനിടെ ബിഷപ് തന്നെ പലതവണ ബലാത്സംഗം ചെയ്തതായി കന്യാസ്ത്രീ കോട്ടയം എസ് പിക്ക് നൽകിയ പരാതിയിൽ പറയുന്നു.

ജലന്ധർ ബിഷപ്പായ ഫ്രാങ്കോ മുളക്കലിനെതിരെയാണ് പരാതി. എന്നാൽ അച്ചടക്ക നടപടിയെടുത്തതിന്റെ പേരിൽ കന്യാസ്ത്രീ വ്യാജ പരാതിയുമായി രംഗത്തുവന്നതാണെന്ന് ബിഷപ്പ് ആരോപിക്കുന്നു. കന്യാസ്ത്രീ ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് ബിഷപ്പും പോലീസിൽ പരാതി നൽകിയിട്ടുണ്ട്

പീഡനം നടന്നുയടനെ ഭീഷണിപ്പെടുത്തി തന്നെ പരാതി നൽകുന്നതിൽ നിന്ന് തടഞ്ഞതായും കന്യാസ്ത്രീ പറയുന്നു. രണ്ട് പരാതികളും വൈക്കം ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്. പരാതിയുമായി മുന്നോട്ടുപോകുമെന്ന് കന്യാസ്ത്രീ വ്യക്തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും ഇവർ പറഞ്ഞു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *