ജനം ടിവിയുടെ വ്യാജവാർത്ത: ചാനൽ ചർച്ചയിൽ കറുത്ത വസ്ത്രവും തൊപ്പിയുമണിഞ്ഞ് സലിം കുമാറിന്റെ പ്രതിഷേധം

  • 90
    Shares

വർക്കല സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയൽ കോളജിലെ വിദ്യാർഥികളെ തീവ്രവാദികളാക്കിയ ജനം ടിവിക്കെതിരെ ചാനൽ ചർച്ചയിൽ പ്രതിഷേധവുമായി നടൻ സലിം കുമാർ. ഏഷ്യാനെറ്റ് ന്യൂസിൽ നടന്ന ചർച്ചയിലാണ് കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച് സലീം കുമർ എത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് താൻ ഈ വസ്ത്രം ധരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ വാർത്ത ചമച്ച സംഘപരിവാറിന്റെ ജനം ടിവിക്കെതിരെ രൂക്ഷ വിമർശനമാണ് സലിം കുമാർ നടത്തിയത്.

റേറ്റിംഗ് കൂട്ടാനായി വിദ്യാർഥികളെ തീവ്രവാദികളാക്കി ചിത്രീകരിച്ചത് തെറ്റാണെന്ന് സലിം കുമാർ പറഞ്ഞു. കോളജിൽ അൽ ഖ്വയ്ദ ബന്ധമുണ്ടെന്നായിരുന്നു സംഘപരിവാറിന്റെ വ്യാജവാർത്തകൾ നൽകുന്ന ചാനലായ ജനംടിവി പറഞ്ഞത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *