നോട്ടൊക്കെ എണ്ണിത്തീർക്കാൻ വലിയ പാടാണ്; മുല്ലപ്പള്ളിയുടെ ജനമഹായാത്രയിൽ നോട്ടെണ്ണൽ യന്ത്രവും

  • 48
    Shares

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയുടെ സ്വീകരണ വേദിയിൽ പണപ്പിരിവിനായി നോട്ടെണ്ണൽ യന്ത്രവും. വയനാട് മാനന്തവാടിയിലെത്തിയ ജാഥാ സ്വീകരണത്തിനിടെയാണ് സ്‌റ്റേജിന് താഴെ പ്രത്യേക പന്തലിട്ട് യന്ത്രം വെച്ച് പണം പിരിച്ചതെന്ന് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു.

ആദ്യം സ്‌റ്റേജിന് താഴെ മേശയും കസേരയുമിട്ടായിരുന്നു പിരിവ്. പിന്നീട് സ്റ്റേജിനോട് ചേർന്നുള്ള കടവരാന്തയിലേക്ക് മാറ്റി. ഗാന്ധി നിന്ദക്കെതിരെ സ്‌റ്റേജിൽ വലിയ പ്രതിജ്ഞയൊക്കെ നടക്കുമ്പോഴും തൊട്ടടുത്ത്് യന്ത്രം വെച്ചുള്ള പിരിവ് തകൃതിയായി നടക്കുകയായിരുന്നു.

പണം പിരിക്കാൻ നോട്ടെണ്ണൽ യന്ത്രവുമായി കെപിസിസിയുടെ പ്രത്യേക സംഘം തന്നെ യാത്രയെ അനുഗമിക്കുന്നുണ്ട്. ഫണ്ട് പിരിച്ചുനൽകിയില്ലെന്ന കാരണം പറഞ്ഞ് നേരത്തെ കണ്ണൂർ, കാസർകോട് ജില്ലകളിലുള്ള പത്ത് മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിട്ടിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *