മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുന്ന കാർട്ടൂൺ; ഖേദം പ്രകടിപ്പിച്ച് ജന്മഭൂമി

  • 7
    Shares

മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് കൊണ്ടുള്ള കാർട്ടൂർ പ്രസിദ്ധീകരിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാർ. ജന്മഭൂമിയിൽ ദൃക്‌സാക്ഷിയെന്ന പംക്തിയിൽ നിന്ന് കാർട്ടൂണിസ്റ്റ് ഗിരീഷ് മൂഴിപ്പാടത്തെ മാറ്റിയതായും ജന്മഭൂമി പറയുന്നു

കാർട്ടൂണിലുള്ളത് പ്രാദേശികമായ പറച്ചിലും ശൈലിയുമാണെന്നാണ് ഗിരീഷ് നൽകിയ വിശദീകരണമെന്നും ശശികുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. കാർട്ടൂണും എഴുത്തും ഏതെങ്കിലും തരത്തിൽ ആരെയെങ്കിലും വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ കാർട്ടൂണിനൊപ്പം നിൽക്കാനാകില്ല, ഇതുമായി ഉയർന്ന വിവാദങ്ങൾ ഇതോടെ അവസാനിക്കണമെന്നും ഖേദപ്രകടനത്തിൽ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *