യു എൻ എ സാമ്പത്തിക തട്ടിപ്പ്: ജാസ്മിൻ ഷായ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

സാമ്പത്തിക തട്ടിപ്പ് കേസിൽ യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായ്‌ക്കെതിരെ ലൂക്കൗട്ട് നോട്ടീസ്. ജാസ്മിൻ ഷായെ കൂടാതെ യു എൻ എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അടക്കം നാല് പ്രതികൾക്കെതിരെയാണ് ക്രൈംബ്രാഞ്ച് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നവർ പോലീസിൽ അറിയിക്കണമെന്നും പ്രതികൾ പേരുമാറ്റി പല ഇടങ്ങളിൽ ഒളിവിൽ താമസിക്കുന്നതായും വിവിധ പത്രങ്ങളിലായി നൽകിയ ലൂക്ക് ഔട്ട് നോട്ടീസിൽ പറയുന്നു.

മൊഴിയെടുക്കാൻ ഹാജാരാകാനായി ജാസ്മിൻ ഷായോട് ആവശ്യപ്പെട്ടെങ്കിലും ഇയാൾ എത്തിയിരുന്നില്ല. ജാസ്മിൻ ഷാ ഒളിവിലാണെന്ന് ക്രൈംബ്രാഞ്ച് പിന്നീട് ഹൈക്കോടതിയെ അറിയിച്ചു. അസോസിയേഷനിലെ പണപ്പിരിവുമായി ബന്ധപ്പെട്ടാണ് ജാസ്മിൻ ഷായ്‌ക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയർന്നത്. സംഘടനയുടെ അക്കൗണ്ടിൽ നിന്നും മൂന്ന് കോടിയിലേറെ രൂപ ജാസ്മിൻ ഷാ തിരിമറി നടത്തിയതെന്നായിരുന്നു പരാതി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *