കാട്ടിലും കടലിലും തിരയുന്നതെന്തിന്; ജസ്ന തിരോധാന കേസിൽ പോലീസിന് ഹൈക്കോടതിയുടെ വിമർശനം

Loading...

ജസ്ന തിരോധാന കേസിൽ കേരളാ പോലീസിനെ വിമർശിച്ച് ഹൈക്കോടതി. കേസന്വേഷണത്തിന്റെ നില പോലീസ് അറിയിച്ചപ്പോഴാണ് ഹൈക്കോടതിയുടെ വിമർശനം. സൂചനയില്ലാതെ കാട്ടിലും കടലിലും അന്വേഷിച്ചാൽ ഒന്നും ലഭിക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

പോലീസ് ഊഹാപോഹങ്ങൾക്ക് പുറകെ പോകുകയാണെന്നും അന്വേഷണം തൃപ്തികരമല്ലെന്നും ജസ്നയുടെ അച്ഛൻ ജയിംസ് ഹൈക്കോടതിയിൽ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ജസ്നയുടെ സഹോദരന്റെ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.

ജസ്നയെ വീട്ടിൽ നിന്ന് ആരും തട്ടിക്കൊണ്ടു പോയതല്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി സിബിഐക്ക് നോട്ടീസ് അയച്ചു.

ജസ്നയുടെ പിതാവ് മുണ്ടക്കയത്ത് നിർമിക്കുന്ന കെട്ടിടത്തിൽ പോലീസ് പരിശോധന നടത്തുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. പ്രത്യേക ഡിറ്റക്ടർ ഉപയോഗിച്ചാകും കെട്ടിടത്തിൽ പരിശോധന നടത്തുക.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *