താൾ ഹോട്ടലുടമയും ജീവനക്കാരും ചേർന്ന് സാമൂഹ്യപ്രവർത്തകനെ തല്ലിച്ചതച്ചു; മർദനമേറ്റത് ജവാഹിർ കാരാടിന്

  • 7
    Shares

സാമൂഹ്യപ്രവർത്തകനും ഊബർ ഈറ്റ്‌സ് ഡെലിവറി ജീവനക്കാരനുമായ ജവാഹിർ കാരാടിന് മർദനമേറ്റു. ഇടപ്പള്ളി മരോട്ടിച്ചോടുള്ള താൾ ഹോട്ടലുടമയും ജീവനക്കാരും ചേർന്നാണ് ജവാഹിറിനെ മർദിച്ചത്. അതിഗുരതരമായി പരുക്കേറ്റ ജവാഹിർ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

റസ്റ്റോറന്റിൽ ഡെലിവറിക്കായി എത്തിയതായിരുന്നു ജവാഹിർ. റസ്‌റ്റോറന്റിലെ മറ്റൊരു ജീവനക്കാരനെ ഹോട്ടലുടമയും കൂട്ടരും ചേർന്ന് മർദിക്കുന്നത് കണ്ടത് ചോദ്യം ചെയ്തതാണ് സംഭവത്തിന് കാരണം. ഇതോടെ പത്തോളം പേർ ചേർന്ന് ജവാഹിറിനെ റസ്റ്റോറന്റിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയും വളഞ്ഞിട്ട് മർദിക്കുകയുമായിരുന്നു.

മർദനത്തിൽ ജവാഹിറിന്റെ കർണപുടങ്ങൾക്ക് സാരമായി പരുക്കേറ്റു. തോളെല്ലിനും പരുക്കേറ്റിട്ടുണ്ട്. മർദനമേറ്റതിനെ തുടർന്ന് മുഖം നീരുവെച്ച നിലയിലാണ്. ശരീരമാസകലം അടിയേറ്റ പാടുണ്ട്. മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുയും ബൈക്കിന്റെ താക്കോൽ ഊരിമാറ്റുകയും ചെയ്തു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *