ജെഡിഎസിൽ അധികാര കൈമാറ്റം: മാത്യു ടി തോമസിനെ നീക്കി; കൃഷ്ണൻകുട്ടി മന്ത്രിയാകും

  • 8
    Shares

പിണറായി വിജയൻ മന്ത്രിസഭയിൽ നിന്ന് ഒഴിയാൻ മാത്യു ടി തോമസിനോട് ജെഡിഎസ് നേതൃത്വം നിർദേശം നൽകി. ചിറ്റൂർ എംഎൽഎ കെ കൃഷ്ണൻകുട്ടി പകരം മന്ത്രിയാകും. തീരുമാനം മാത്യു ടി തോമസ് അംഗീകരിച്ചതായി ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലി അറിയിച്ചു

സംസ്ഥാന നേതാക്കളും ദേശീയ അധ്യക്ഷൻ ദേവഗൗഡയും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. കെ കൃഷ്ണൻകുട്ടി, കെ നാണു എന്നിവരുമായാണ് ദേവഗൗഡ ചർച്ച നടത്തിയത്. ഡാനിഷ് അലിയും ചർച്ചയിൽ പങ്കെടുത്തു. മാത്യു ടി തോമസ് അതേസമയം യോഗത്തിൽ പങ്കെടുത്തില്ല

രണ്ടര വർഷം കഴിഞ്ഞ് മന്ത്രിയെ മാറ്റാൻ ധാരണയുണ്ടായിരുന്നതായി സി കെ നാണു രാവിലെ അറിയിച്ചിരുന്നു. പരസ്യപ്രതികരണം പാടില്ലെന്ന് മാത്യു ടി തോമസിനോട് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *