ജസ്‌നയുടെ മുഖസാദൃശ്യം അലീഷക്ക് വിനയായി; പുറത്തിറങ്ങാൻ പോലുമാകുന്നില്ല

  • 16
    Shares

മുണ്ടക്കയത്ത് നിന്ന് കാണാതായ ജസ്‌നയെ തേടി പോലീസ് പരക്കം പായുമ്പോൾ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലുമാകാതെ വിഷമിപ്പിച്ചിരിക്കുകയാണ് മുണ്ടക്കയം സ്വദേശിനിയായ അലീഷ സൈനുലാബുദ്ദീൻ. ജസ്‌നയുമായുള്ള അത്യപൂർവ രൂപസാദൃശ്യമാണ് അലീഷക്ക് വിനയായത്. പുറത്തിറങ്ങിയാൽ ജസ്‌നയാണല്ലോയെന്ന സംശയത്തിൽ ആളുകളുടെ നോട്ടവും ചോദ്യം ചെയ്യലും ഈ പെൺകുട്ടിക്ക് സഹിക്കാനാകാതെ വരുന്നു

താൻ ആലീഷയാണെന്ന് പറഞ്ഞാലും ആളുകൾ വിശ്വസിക്കാറില്ലെന്നാണ് ഈ പതിനേഴുകാരിക്ക് പറയാനുള്ളത്. മുണ്ടക്കയത്ത് വെച്ച് ജസ്‌നയെ കണ്ടുവെന്നുള്ള സിസിടിവി പശ്ചാത്തലത്തിലുള്ള വാർത്തകളും അലീഷക്ക് വിനയായി.

പോലീസുകാർ പോലും അലീഷയെ ചോദ്യം ചെയ്തിരുന്നു. മെലിഞ്ഞു നീണ്ട മുഖവും കണ്ണടയും പല്ലിലെ ക്ലിപ്പും ഒരുമിച്ച് വന്നതോടെ അലീഷയെ ഒറ്റനോട്ടത്തിൽ കണ്ടാൽ ജസ്‌ന തന്നെ. കോരുത്തോട് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും പ്ലസ് ടു പാസായ അലീഷ ഡിഗ്രി പ്രവേശനത്തിനായി കാത്തുനിൽക്കുകയാണ്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *