ജസ്ന രഹസ്യമായി ഉപയോഗിച്ച സിം കാർഡ് പോലീസ് കണ്ടെത്തി; നിർണായക വഴിത്തിരിവ്
ജസ്ന തിരോധനവുമായി ബന്ധപ്പെട്ട് നിർണായക വഴിത്തിരിവ്. ജസ്ന മരിയ ജയിംസ് രഹസ്യമായി ഉപയോഗിച്ച സിം കാർഡ് പോലീസ് കണ്ടെത്തി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഹൈക്കോടതിയിലാണ് പോലീസ് ഇക്കാര്യം അറിയിച്ചത്. സിം കാർഡുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു
നിലവിലെ അന്വേഷണം തൃപ്തികരമാണെന്ന് കോടതി വിലയിരുത്തി. രഹസ്യ സിം കാർഡിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജസ്നയുടെ ആൺ സുഹൃത്തിനെ പോലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ജസ്നയുമായി തനിക്ക് പ്രണയമുണ്ടായിരുന്നതായി യുവാവ് സമ്മതിച്ചതായാണ് സൂചന
ഇയാൾ നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് പോലീസ് നേരത്തെയും പറഞ്ഞിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ഇയാളെ ഇനിയും ചോദ്യം ചെയ്യുമെന്നാണ് പോലീസ് നൽകുന്ന സൂചന. കഴിഞ്ഞ മാർച്ച് 22നാണ് ജസ്നയെ മുക്കുട്ടുതറയിൽ നിന്നും കാണാതാകുന്നത്