ജസ്‌നയെ കാണാതായിട്ട് ഒരു വർഷം പൂർത്തിയായി; അന്വേഷണം പോലീസ് അവസാനിപ്പിക്കുന്നു

  • 15
    Shares

പത്തനംതിട്ട മുക്കൂട്ട്തറയിലെ കോളജ് വിദ്യാർഥിനി ജസ്‌ന മരിയ ജയിംസിനെ കാണാതായിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലും ജസ്‌നയെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. 2018 മാർച്ച് 22നാണ് ജസ്‌ന വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്.

ബംഗളൂരു, പൂനെ, മുംബൈ, ചെന്നൈ നഗരങ്ങളിലും വിവിധ പ്രദേശങ്ങളിലും അന്വേഷണസംഘം തെരച്ചിൽ നടത്തിയെങ്കിലും ജസ്‌നയെ കണ്ടെത്താൻ സാധിച്ചില്ല. ലക്ഷക്കണക്കിന് മൊബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയും ഫലവത്തായില്ല.

കഴിഞ്ഞ സെപ്റ്റംബറിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇതിന് പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. എന്നിട്ടും ജസ്‌ന ഇപ്പോഴും കാണാമറയത്ത് തന്നെയാണ്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *