ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ ബംഗളൂരു മെട്രോയിൽ കണ്ടു; പോലീസ് അന്വേഷണം തുടങ്ങി
പത്തനംതിട്ട മൂക്കൂട്ടുതുറയിൽ നിന്നും കാണാതായ വിദ്യാർഥിനി ജസ്ന മരിയ ജയിംസിനോട് സാമ്യമുള്ള പെൺകുട്ടിയെ ബംഗളൂരു മെട്രോയിൽ കണ്ടതായി റിപ്പോർട്ടുകൾ. ഇതേ തുടർന്ന് അന്വേഷണ സംഘം തെളിവെടുപ്പിനായി ബംഗളൂരുവിലെത്തി.
ശനിയാഴ്ച വൈകുന്നേരത്തോടെ ജസ്നയെ പോലെ തോന്നിക്കുന്ന പെൺകുട്ടി മെട്രോയിൽ നിന്നിറങ്ങി വരുന്നതായി കണ്ടുവെന്ന് പോലീസിനെ ഒരാൾ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴും ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ കണ്ടെത്തി.
ചുരിദാറാണ് സി സി ടി വി ദൃശ്യങ്ങളിൽ കാണുന്ന പെൺകുട്ടിയുടെ വേഷം. ജസ്നയുടേത് പോലുള്ള കണ്ണയും പെൺകുട്ടിക്കുണ്ട്. മെട്രോയ്ക്കുള്ളിലെ സി സി ടി വി ദൃശ്യങ്ങൾ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ജസ്ന കേസിലെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമ പ്രകാരം പോലീസിനെ സമീപിച്ചവരെ കുറിച്ചും അന്വേഷണം നടത്താൻ പോലീസ് ഒരുങ്ങുന്നുണ്ട്. ജസ്ന കേസിൽ ഇവരുടെ താത്പര്യമെന്തെന്നാണ് പോലീസ് പരിശോധിക്കുന്നത്